Erattupetta

ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശം; പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെക്ഷൻസ് കോടതി തള്ളി

ഈരാറ്റുപേട്ട: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പിൽ പോകുമെന്ന് ഷോൺ ജോർജ് അറിയിച്ചു.

മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവർത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിൽ അറസ്‌റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് പിസി ജോർജ് മുൻകൂർ ജാമ്യം തേടിയത്.

BNS 196, BNS 299, KP Act 120 (O) എന്നീ വകുപ്പുകൾ ചുമത്തിയാണ് പിസി ജോർജിനെതിരായ എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. പിസി ജോർജിനെ സംരക്ഷിക്കുന്ന പൊലീസ് സമീപനത്തിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് ഒടുവിൽ കേസെടുത്തത്.

പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് യഹിയ സലിമിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യൂത്ത് ലീഗ്, എസ്‌ഡിപിഐ, വെൽഫയർ പാർട്ടി എന്നിവരുടെയടക്കം ഏഴ് പരാതികളാണ് സംസ്ഥാനത്ത് വിവിധ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *