Pala

പറന്നുയർന്ന് പാലാ

പാലാ: പാലായുടെ കായിക ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ച എയ്റോ സ്പോർട്സ് വിഭാഗത്തിലുള്ള പാരാസെയിലിങ്ങ് പാലാ സെന്റ് തോമസ് കോളേജ് മൈതാനത്തിൽ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ,കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

കോളേജിലെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സെന്റ് തോമസ് കോളേജിന്റെയും പാലാ ഫ്രണ്ട്സ് ആർട്സ് ക്ലബ്ബിന്റെയും സഹകരണത്തോടെ ഇന്ത്യൻ എയർ ഫോഴ്സ് റിട്ട. വിങ് കമാൻഡറും ശൗര്യചക്ര ജേതാവുമായ യു.കെ പാലാട്ട്, അസി. ഇൻസ്ട്രക്റും പൂർവ വിദ്യാർത്ഥിയുമായ ബിനു പെരുമന തുടങ്ങിയവരുടെ സങ്കേതിക നേതൃത്വത്തിലാണ് പാരാസെയിലിങ്ങ് സംഘടിപ്പിച്ചത്.

35 പെൺകുട്ടികളും 15 ആൺകുട്ടികളും അടക്കം 50 വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥിനികളിൽ നിന്ന് ആവേശപൂർണമായ പ്രതികരണമാണ് പാരാസെയിലിങ്ങിന് ലഭിച്ചത്.ജീപ്പിന്റെ സഹായത്തോടെ ആളുകളെ പാരച്യൂട്ടിൽ മുകളിലേക്ക് പറക്കാൻ സഹായിക്കുന്ന പാരാസെയിലിങ്ങ് കായിക വിനോദത്തിന്റെ വേറിട്ട അനുഭവവും കാഴ്ചയുമായിരുന്നു സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *