Poonjar

പനച്ചികപ്പാറ മുതൽ പൂഞ്ഞാർ ടൗൺ വരെ ഒരുകോടി 82 ലക്ഷം രൂപ മുടക്കി ബി എം ബി സി റോഡ് ആയി നവീകരിക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പനച്ചികപ്പാറ മുതൽ പൂഞ്ഞാർ ടൗൺ വരെയുള്ള നിലവിലുള്ള ബി എം റോഡ് ബി എം ബി സി റോഡ് ആയി ഉന്നത നിലവാരത്തിൽ ഒരുകോടി 82 ലക്ഷം രൂപ മുടക്കി നവീകരിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

നവീകരണത്തിന്റെ ഭാഗമായി പൂഞ്ഞാർ സെൻമേരിസ് ചർച്ചിന് മുൻപിൽ കലുങ്ക് നിർമ്മിച്ചു റോഡ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലിക്കുന്നൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഷാജി, കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര ഓഫീസ് ചാർജ് സെക്രട്ടറി റോയ് വിളക്കുന്നേൽ, സാബു പൂണ്ടികുളം, ജോസ് കോലോത്ത് , ജോസ് വടകര, ജോസ് കോട്ടയിൽ, ബെന്നി കുളത്തിനാൽ , മാത്തച്ചൻ കോക്കാട്ട് , ബേബിച്ചൻ വാണിയപുര , ജോസ് കുന്നത്ത് , സണ്ണി മടിയ്ക്കാങ്കൽ, ജോണി തടത്തിൽ, വക്കച്ചൻ തട്ടാം പറമ്പിൽ, മോനച്ചൻ പുത്തൻപുരയിൽ, സിബി വരകാലായിയിൽ, ജോണി മുണ്ടാട്ട്, ജോബി പടന്ന മാക്കൽ, ജോയ് വാണിയപുര, ജോമി മുള ങ്ങാശ്ശേരി, ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ, ജെയിംസ് മാറാമറ്റം, ജസ്റ്റിൻ കുന്നുംപുറം,ജോർജുകുട്ടി കുറ്റ്യാനി , റോയി വരവുകാലായിൽ, അലൻ വാണിയപുര, വിൻസന്റ് കളപ്പുരയിൽ, ടോം വരകുകാലായിൽ,ജോജോ കുഴിവേലി പറമ്പിൽ സിബി മാറാമറ്റം, ജയ്സൺ പഴം പുരക്കൽ ,യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡണ്ട് സാൻജോ കയ്യാണിയിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *