Politics

പരാജയഭീതി പൂണ്ട എതിരാളികൾ പ്രചരണ വസ്തുക്കൾ നശിപ്പിക്കുന്നു: ആരോപണവുമായി യുഡിഎഫ്

പരാജയ ഭീതി പൂണ്ട് രാഷ്ട്രീയ എതിരാളികൾ പ്രചരണ വസ്തുക്കൾ നശിപ്പിക്കുന്നു എന്ന ആരോപണവുമായി യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി. യുഡിഎഫ് സ്ഥാനാർത്ഥിയുടെതായി പ്രധാന പോയിന്റുകളിൽ ഉയർത്തിയ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും എടുത്തു മാറ്റപ്പെടുകയും ചെയ്യുന്നുണ്ട്.

ഈ കഴിഞ്ഞ ദിവസം കൊഴുവനാൽ പഞ്ചായത്തിലെ മേവട മാളാല കടവ് പ്രദേശങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ ഈ അപലപനീയമായ നിലപാട് ജനങ്ങൾ കാണുന്നുണ്ടെന്നും തിരിച്ചറിയുന്നുണ്ടെന്നും വോട്ടിങ്ങിൽ ഇത് കൃത്യമായി പ്രതിഫലിക്കും എന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പ്രൊഫസർ സതീശ് ചൊള്ളാനി, കൺവീനർ ജോർജ് പുളിങ്കാട്, നേതാക്കളായ ബിജു പുന്നത്താനം, സി ടി രാജൻ, ആർ സജീവ്, ജോയ് സ്കറിയ, കുര്യാക്കോസ് പടവൻ, സന്തോഷ് കാവുകാട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *