Pala

പരിസ്ഥിതി സംരക്ഷണം;ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാപരം: എ.കെ.ശശീന്ദ്രന്‍

പാലാ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും, സാമൂഹ്യ വനവത്കരണ മേഖലയിലും ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് കേരളാ വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രസ്താവിച്ചു.

പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ ‘ഹരിതവനം’ പദ്ധതിയുടെ ഭാഗമായി നടത്തിയ 1001 ഫല വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൃക്ഷതൈകള്‍ വയ്ക്കുകയും പിന്നീട് അവിടേക്ക് ആരും തിരിഞ്ഞുനോക്കുകപോലും ചെയ്യാത്ത സാഹചര്യത്തില്‍ തൈകള്‍ പരിപാലിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ ചൊലുത്തേണ്ടതെന്നും, ലയണ്‍സ് ക്ലബ്ബുകള്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ലബ്ബ് പ്രസിഡന്‍റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ലയണ്‍സ് ഡിസ്ട്രിക്ട് ജി.ഈ.റ്റി കോര്‍ഡിനേറ്റര്‍ അഡ്വ. ആര്‍ മനോജ് പാലാ, കെ.ആര്‍. രാജന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, വി.എം. അബ്ദുള്ളാഖാന്‍, ശ്രീകുമാര്‍ പാലയ്ക്കല്‍, ജയിസണ്‍ കൊല്ലപ്പള്ളി, ഡോ. സിന്ധുമോള്‍ ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *