പാലാ : പാലാ സെന്റ് തോമസ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെയും കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ “ബോൾഡ് ആൻഡ് ബ്രില്യന്റ് സർക്കിൾ ഫോർ വുമൺ” എന്ന പേരിൽ ലക്ചർ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്ത്രീശാക്തീകരണ പദ്ധതിക്ക് തുടക്കമായി.
പ്രോഗ്രാമിന്റെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു.
കോളേജ് വൈസ് പ്രിൻസിപ്പൽ റവ: ഫാദർ ഡോക്ടർ സാൽവിൻ കെ തോമസ് അനുഗ്രഹ പ്രഭാഷണവും, കോട്ടയം സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലേഖ മധു മുഖ്യപ്രഭാഷണം നടത്തി.

ഡോക്ടർ ജിനു ജോർജ്, റവ: ഫാദർ മാത്യു ആലപ്പാട്ട്മേടയിൽ, മനീഷ് വർഗീസ് ജോൺ, നേഘ മറിയം മോഹൻ, ക്ലബ് സെക്രട്ടറി ധന്യാ ദാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
പൊതു പരിപാടിയെ തുടർന്ന് “ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് ആൻഡ് എൻട്രർപോർണർഷിപ്പ് ” എന്ന വിഷയത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റും പ്രൊഫഷണൽ ട്രെയിനറുമായ മിസ്സ് അന്നു ജോൺ ക്ലാസ് നയിച്ചു.
പരിപാടിയിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലേഖ മധുവിനെയും, ഫാക്കൽറ്റി അന്നു ജോണിനെയും ലയൺസ് ഡിസ്ട്രിക്ട് 318Bയും പാലാ സെന്റ് തോമസ് കോളേജും ചേർന്ന് ആദരിച്ചു.