പാലാ: അൽഫോൻസ കോളേജ് DBT-STAR COLLEGE- സ്കീമിന്റെ ആഭിമുഖ്യത്തിൽ, കെമിസ്ട്രി വിഭാഗവും, M. G. University Chemistry UG Expert കമ്മിറ്റിയും ചേർന്ന് ‘Micro-Organic Analysis’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
എംജി യൂണിവേഴ്സിറ്റി യുടെ കീഴിൽ ഉള്ള വിവിധ കോളേജുകളിൽ നിന്നും നാൽപതോളം അധ്യാപകർ പങ്കെടുത്ത വർക്ക്ഷോപ്പ്, Dr. I.G. Shibi, (Former Director, Material Developing and Distribution Centre, Sreenarayanaguru Open University, Kollam,) നയിച്ചു.
കോളേജ് പ്രിൻസിപ്പൽ prof. Dr. മിനിമോൾ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനം, എം. ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, Dr. Jogy Alex ഉദ്ഘാടനം ചെയ്തു.കെമിക്കലുകളുടെ ഉപയോഗം പരിമിതപ്പെടുത്തി, പരിസ്ഥിതി സൗഹൃദപരമായി എങ്ങനെ chemistry ലാബുകളിൽ പരീക്ഷണങ്ങൾ നടത്താം എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണെന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാണിച്ചു.
Four year undergraduate programme- ന്റെ ഭാഗമായി ഈ വിഷയത്തെപ്പറ്റി നടത്തപ്പെടുന്ന ശില്പശാല അതിനാൽ തന്നെ ഏറെ ശ്രദ്ധ ആകർഷിക്കുന്നു.
അൽഫോൻസാ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി Dr. ജില്ലി ജെയിംസ്, എം. ജി യൂണിവേഴ്സിറ്റി യു. ജി കെമിസ്ട്രി എക്സ്പേർട്ട് കമ്മിറ്റി കൺവീനർ, ശ്രീ. Manjesh Mathew, DBT-STAR കോളേജ്, ഡിപ്പാർട്മെന്റ് co-ordiantor Dr. കൊച്ചുറാണി ജോർജ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.





