Pala

മയക്കു മരുന്ന് ഉപയോഗിക്കുന്നതിൽ കൂടുതൽ പുരുഷന്മാരാണെങ്കിലും മയക്കുമരുന്നിൻ്റെ ഇരകൾ കൂടുംബിനികളും കുട്ടികളുമാണ്: റവ: ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ

പാലാ: പുരുഷന്മാരാണ് മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ മുൻപിലെങ്കിലും ഇവയുടെ ദുരിതം പേറുന്ന ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളുമാണന്ന് രൂപതാ വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ്‌ വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു.

കാരിത്താസ് ഇൻഡ്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന സജീവം- മയക്കുമരുന്നു യജ്ഞത്തിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതാപിതാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗ മൽസരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എ.കെ.സി.സി രൂപതാ ഡയറക്ടർ കൂടിയായ റവ. ഡോ ഞാറക്കുന്നേൽ.പി.എസ്.ഡബ്ലിയു.എസ് പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു.

സജീവം സ്‌റ്റേറ്റ് കോർഡിനേറ്റർ സജോ ജോയി വട്ടക്കുന്നേൽ, കാരിത്താസ് ഇൻഡ്യാ പ്രോജക്ട് ഓഫീസർ മെർളി ജയിംസ്, ഓഫീസ് മാനേജർ സി.ലിറ്റിൽ തെരേസ് എസ്.എ.ബി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.

പി.എസ്.ഡബ്ലിയു.എസ് ടീമംഗങ്ങളായ സെബാസ്റ്റ്യൻ ആരുച്ചേരിൽ, സിൽജോ ഈറ്റയ്ക്കക്കുന്നേൽ ഷീബാബെന്നി, ശാന്തമ്മ ജോസഫ്, സൗമ്യാ ജയിംസ്, ജിജി സിൻ്റോ തുടങ്ങിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *