Pala

പാലാ ഫുഡ് ഫെസ്റ്റ് 2024 സമാപിച്ചു

പാലാ: കഴിഞ്ഞ 5 ദിവസമായി പുഴക്കര മൈതാനിയിൽ നടന്നു വന്നിരുന്ന ഫുഡ് ഫെസ്റ്റ് 2024 സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ലീനാ സണ്ണി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കെ.വി.വി.ഇ എസ് സെക്രട്ടറി വി.സി ജോസഫ്, യൂത്ത് വിംഗ് പ്രസിഡൻ്റ് ജോൺ ദർശന, സെക്രട്ടറി എബിസൺ ജോസ്, ട്രഷറർ ജോസ്റ്റ്യൻ വന്ദന, ഫ്രെഡി നടുത്തൊട്ടിയിൽ, ആൻ്റണി കുറ്റിയാങ്കൽ എഡി ബാങ്ക് പ്രസിഡൻ്റ് ഔസേപ്പച്ചൻ വാളി പ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഫുഡ് ഫെസ്റ്റിൽ പങ്കെടുത്ത സ്ഥാപനങ്ങൾക്കും, സ്പോൺസേല്ലിനും, സംഘാടകർക്കും ഉപഹാരങ്ങൾ നൽകി, തുടർന്ന് ഡി.ജെയും നടത്തപ്പെട്ടു. ഡിസംമ്പർ 21 ന് വൈകിട്ട് പാലായ്ക്ക് ഉത്സവഛായ നൽകുന്ന ക്രിസ്തുമസ് കരോൾ കൊട്ടാരമറ്റത്തു നിന്ന് ളാലം ജംഗ്ഷനിലേയ്ക്ക് നടത്തുമെന്ന് കെ.വി.വി.ഇ എസ് യൂത്ത് വിംഗ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *