പാലാ രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ എജൻസിയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്. ഇത് മൂന്നാം തവണയാണ് സ്കൂൾ മികച്ച ഹൈസ്കുളിനുള്ള പൂരസ്കാരം നേടുന്നത്.
കെ.സി.എസൽ പാലാ രൂപതയിലെ മികച്ച യൂപി സ്കൂളിനുള്ള പുരസ്കാരവും കെ.സി.എസൽ മികച്ച ആനിമേറ്റർക്കുള്ള യുപി വിഭാഗം പുരസ്കാരം ലിറ്റിൽ ഫ്ളവറിലെ സിസ്റ്റർ ലിസിയമ്മ പിസിക്കും ലഭിച്ചു.
ശനിയാഴ്ച പാലാ കത്തിഡ്രൽ പാരിഷ് ഹാളിൽ നടക്കുന്ന അധ്യാപക അനധ്യാപക സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡുകൾ സമ്മാനിക്കും.





