Pala

43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ നാലാം ദിവസത്തെ വിശുദ്ധ കുര്‍ബാനക്ക് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വളമ്മനാൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു

പാലാ: ബൈബിൾ കൺവെൻഷൻ നാലാം ദിനമായ ഇന്ന് (22-12-2025) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാലയോടെ ആരംഭിച്ച ശുശ്രൂഷയിൽ 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വളമ്മനാൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഫാ.സൈമൺ പഴയമ്പള്ളിൽ സിഎംഐ, ഫാ.തോമസ് അറക്കൽ, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വൈകിട്ട് 5.30 മണിക്ക്, വചനപ്രഘോഷണം ആരംഭിച്ചു. തുടർന്നുള്ള ദിവ്യകാരുണ്യ ആരാധനയും സൗഖ്യ ശുശ്രൂഷയും ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന സ്പിരിച്വൽ ഷെയറിംഗിലും ഇന്നലെ രാവിലെ മുതൽ തുടങ്ങിയ വ്യക്തിപരമായ വിടുതൽ ശുശ്രൂഷയിലും ആയിരങ്ങൾ പങ്കെടുത്തു.

കണ്‍വെൻഷനിലെ ശുശ്രൂഷകൾക്ക് ഫാ.ജോസഫ് തടത്തിൽ സീനിയർ, ഫാ. ജോർജ്ജ് പുല്ലുകാലായിൽ, ഫാ.സിറിയക് തടത്തിൽ, ഫാ.ബിജു കുന്നക്കാട്ടു, ഫാ.ജെയിംസ് പനച്ചിക്കൽകരോട്ടു, ഫാ. ജോർജ്ജ് തറപ്പേൽ, സി.അൻസ എസ്. എച്ച്, മാത്തുക്കുട്ടി താന്നിക്കൽ, ബിനു വാഴെപ്പറമ്പിൽ, സെബാസ്റ്റ്യൻ കുന്നത്ത്, തോമസ് പുളിക്കാട്ട്, ടോമി ആട്ടപ്പാട്ട്, ജോസഫ് പുല്ലാട്ടു, സെബാസ്റ്റ്യൻ പൈലി കുഴികണ്ടത്തിൽ, അഖിൽ അരിമറ്റത്തിൽ, ബിനു ഇടശ്ശേരിൽ, എന്നിവർ നേതൃത്വം നൽകി.

വൈകുന്നേരം നാലു മുതല്‍ എട്ടു വരെ അരുണാപുരം സെന്റ് തോമസ് ദൈവാലയത്തിൻ്റെ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.

ബൈബിള്‍ കണ്‍വെന്‍ഷൻ നാളെ സമാപിക്കും.

ഡിസംബർ 19 ന് തുടങ്ങിയ 43മത് ബൈബിൾ കൺവൻഷൻ നാളെ സമാപിക്കും. അഞ്ചാം ദിനമായ നാളെ (23-12-2025 – ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുർബ്ബാനയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും. മോൺ.ജോസഫ് മലേപ്പറമ്പിൽ, ആർച്ച് പ്രീസ്റ്റ് ഫാ.തോമസ് മേനാചേരി, രൂപത ചാൻസിലർ ഫാ.ജോസഫ് കുറ്റിയാങ്കൽ, ഫാ.അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ തുടങ്ങിയവർ സഹകർമ്മികരാകും.

വൈകിട്ട് 5.30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ മാർ തെയോഡോഷ്യസ് മെത്രപോലീത്ത സമാപനദിന സന്ദേശം നൽകും. വൈകുന്നേരം 6 മണിക്ക് വചനപ്രഘോഷണം ആരംഭിക്കും. വൈകുന്നേരം നാലു മുതല്‍ എട്ടു വരെ അരുണാപുരം സെന്റ് തോമസ് ദൈവാലയ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *