Kottayam

മലർവാടി മഴവില്ല് ചിത്ര രചനാ മത്സരം:ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം: മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ മഴവില്ല് ചിത്രരചനാ മത്സരത്തിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഓരോ കാറ്റഗറിയിലേയും മൂന്ന് ചിത്രങ്ങൾ വീതം മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്താണ് സംസ്ഥാനതല മൂല്യനിർണയത്തിന് അയച്ചത്.

കാറ്റഗറി 1: അബ്‌റാർ അലി എം.എ ഈരാറ്റുപേട്ട, ആയിഷ ജാസിം ഈരാറ്റുപേട്ട, വഫ ഹലീമ കാഞ്ഞിരപ്പള്ളി. കാറ്റഗറി 2: ആദ്രിജ ശ്രീജിത്ത് ഈരാറ്റുപേട്ട, വസുദേവ് ആർ കാഞ്ഞിരപ്പള്ളി, മർസിയ ചങ്ങനാശ്ശേരി.

കാറ്റഗറി 3: ലിയാൻ സഹ്‌റ റാഷിദ് ഈരാറ്റുപേട്ട, സീയന്ന ഹാർമണി കോട്ടയം, ലക്ഷ്മി കൃഷ്ണ ആർ കോട്ടയം. കാറ്റഗറി 4: അന്ന സതീഷ് ജോർജ് മുണ്ടക്കയം, പ്രണവ് പ്രവീൺ കോട്ടയം, കോഹില ശ്രീ എം. കോട്ടയം.

കോട്ടയം, തലയോലപ്പറമ്പ്, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം ഏരിയകളിലായി നടന്ന മത്സരത്തിൽ ആയിരക്കണക്കിന് കുട്ടികളാണ് പങ്കാളികളായത്.

ഓരോ ഏരിയയിലേയും മികച്ച മൂന്ന് ചിത്രങ്ങളിൽനിന്നാണ് ജില്ലാതല വിജയികളെ നിർണയിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന തല വിജയികൾക്ക് 10000, 5000, 3000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *