Moonnilavu

വെടക്കാക്കി തനിക്കാക്കുക എന്ന കേരള കോൺഗസ്സ് (എം) ന്റെ ലക്ഷ്യം മൂന്നിലവിൽ പാളിയിരിക്കുകയാണെന്ന് പി.എൽ.ജോസഫ്

മൂന്നിലവ് :വെടക്കാക്കി തനിക്കാക്കുക എന്ന കേര ള കോൺഗസ്സ് (എം) ന്റെ ലക്ഷ്യം പാളിയിരിക്കുകയാണെന്ന് മുൻ പഞ്ചായത്തു പ്രസിഡന്റ് പി.എൽ.ജോസഫ്.മൂന്നിലവു പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ചാർളി ഐസക്കിനു നലകിയ അനുമോദനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുൻ പ്രസിഡണ്ട്.

യു ഡി എഫിൽ നിന്നും മത്സരിച്ചു വിജയിക്കുകയും യു.ഡി.എഫിനോടൊപ്പം നാളിതു വരെയും പഞ്ചായത്തു മെമ്പറായി പ്രവർത്തിച്ച ആളാണ് ചാർളി ഐസക്. ഇടക്കാലത്തു കേരള കോൺസ് മാണിഗ്രൂപ്പിൽ പ്രവത്തിച്ചുവെങ്കിലും രാജിവച്ച് ഒഴിഞ്ഞിട്ടുമുണ്ട്.

ഈ യാഥാർത്ഥ്യം മറച്ചുവച്ച് ചാർളി ഐസക്കിന്റെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്ന തരത്തിൽ കേരള കോൺഗ്രസ്സ് (എം) നേതാക്കളുടെ പ്രസ്ഥാവന തികച്ചും അപക്വവും രാഷ്ട്രീയ പാപ്പതത്ത്വവുമാണ് തെളിയിക്കുന്നത്.

അഞ്ച് അംഗങ്ങൾ ഉള്ള ഇടതു മുന്നണിയിൽ എതിർ സ്ഥാനാർത്ഥിയെ നിർത്താതിരുന്നത് അടിക്കടിയുള്ള തോൽവിയെ ഭയന്നാണ് എന്ന് ജനങ്ങൾക്കു ബോധ്യം ഉള്ളതാണ്.

തനിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്നിൽ മൂന്നിലവിൽ വരാൻ പോകുന്ന പാറമട ലോബികളുമയുള്ള ചില തൽപര കക്ഷികളുടെയും നിക്ഷിപ്ത താൽപര്യക്കാരുടെയും അവിശുദ്ധ ബന്ധത്തിന്റെയും ഫലമായിരുന്നു എന്നും മുൻ പ്രസിഡണ്ട് ആരോപിച്ചു.

ഇനിയുള്ള സമയങ്ങളിൽ യു ഡി എഫിലെ മുഴുവൻ അംഗങ്ങളും ഒറ്റക്കെട്ടായി മുന്നിലവുപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. അനുമോദന യോഗത്തിൽ യു ഡി എഫ് , മെമ്പർമാരായ ജോഷി ജോഷ്വ, കൃഷ്ണൻ ഈറ്റക്കൽ , റീന റെനോൾഡ്, ലിൻസി മോൾ ജയിംസ്, ഷാൻറി മോൾ സാം എന്നിവർ സംസാരിച്ചു.

UDF നു വേണ്ടി താൻ എക്കാലവും പ്രവത്തിച്ചിട്ടുണ്ടെന്നും മേലിലും UDF , -ൽ നിന്നു പഞ്ചായത്തു ഭരണസമിതിക്ക് നേതൃത്വം നല്കുമെന്നു ഇതിനു വിപരീതമായി വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റ് ചാർളി ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *