Politics Poonjar

പൂഞ്ഞാർ താലൂക്ക് യഥാർഥ്യമാക്കും : പിസി ജോർജ്

പൂഞ്ഞാർ : NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം ഇന്നലെ പൂഞ്ഞാർ പഞ്ചായത്തിൽ നടന്നു. പെരുന്നിലം മഠം പടിയിൽ നിന്നും രാവിലെ ആരംഭിച്ച പര്യടന യോഗം ശ്രീ നന്ദകുമാർ രാമവർമ്മ തമ്പുരാൻ ( പൂഞ്ഞാർ പാലസ് ) നിർവ്വഹിച്ചു.

തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ ഹാരങ്ങളും,ഷോളുകളും, പൊന്നാടയുമണിച്ച് ഓരോ സ്വീകരണ വേദിയിലും ഗംഭീര സ്വീകരണമൊരുക്കി. വഴിയിലുടനീളം ഇരുവശങ്ങളിലുമായി, പൊതുജനങ്ങൾ പുഷ്പങ്ങളുമായി സ്വീകരിച്ചത് പര്യടനത്തിന്റെ മാറ്റ് കൂട്ടി.

പൂഞ്ഞാറിൽ 5 വർഷം കൊണ്ട് നടപ്പാക്കാതെ പോയ പദ്ധതികളെപ്പറ്റി പൊതുജനങ്ങൾ നിലവിലെ ജനപ്രതിനിധിക്കെതിരെ കുറ്റപത്രം തയ്യാറാക്കി പിസി ജോർജിന് സമർപ്പിച്ചു. പൊതുജനങ്ങളുടെ നിറഞ്ഞ സ്നേഹത്തിനും സ്വീകരണത്തിനും ഓരോ കേന്ദ്രങ്ങളിലും നന്ദിയോടെ പിസി ജോർജ് മറുപടി പറയുകയും താൻ തെരെഞ്ഞെടുക്കപ്പെട്ടാൽ പൂഞ്ഞാർ കേന്ദ്രമായി താലൂക്ക് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും തന്റെ കാലത്ത് തുടങ്ങിവച്ച് തഴയപ്പെട്ട മുഴുവൻ പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ കേന്ദ്രങ്ങളിലെ ഗംഭീര സ്വീകരണങ്ങൾക്കൊടുവിൽ വൈകിട്ട് 6.30 ന് പനച്ചിപ്പാറ ടൗണിൽ പര്യടനം സമാപിച്ചു. പര്യടന പരിപാടികൾക്ക് ജോജിയോ ജോസഫ്,ക്ലിന്റ് അരീപ്ലാക്കൽ, ഗോപകുമാർ, മഞ്ജീഷ്, സന്തോഷ് കുമാർ,ജോയി സ്കറിയ,ടോമി ഈറ്റത്തോട്,റെനി,ചിന്നു പഞ്ചായത്ത്‌ അംഗങ്ങളായ ശ്യാം കുമാർ,ലേഖ സുരേഷ്,സൗമ്യ അരവിന്ദ്, ബിന്ദു സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

നാളെ ഓശാന ഞായർ പ്രമാണിച്ച് പര്യടന പരിപാടി ഇല്ല രാവിലെ അരുവിത്തുറ സെന്റ് ജോർജ് ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം പ്രധാന ആരാധനാലയങ്ങളും,പാർട്ടി യോഗങ്ങളിലും സ്ഥാനാർഥി പിസി ജോർജ് പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *