General

ഓർമ അന്തർദ്ദേശീയ പ്രസംഗമത്സരം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

പാലാ: ഓർമ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓർമ ടാലെൻ്റ് പ്രമോഷൻ ഫോറം അന്തർദ്ദേശീയ തലത്തിൽ നടത്തുന്ന പ്രസംഗ മത്സരത്തിൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു.

വൈകിട്ട് 6ന് ഓൺലൈനിൽ ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡിആർഡിഒ മുൻ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും. ഓർമ്മ ഇൻറർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിക്കും.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദ്യഘട്ട മത്സരത്തിൽ വിജയിച്ച 200 മത്സരാർത്ഥികളും അവരുടെ അധ്യാപകരും മാതാപിതാക്കളും വിവിധ രാജ്യങ്ങളിലെ ക്ഷണിക്കപ്പെട്ട സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും.

10 ലക്ഷം രൂപ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രസംഗ മത്സരമാണ് ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം സംഘടിപ്പിച്ചു വരുന്നത്. ഏഴു മാസത്തോളം നീണ്ടു നിൽക്കുന്ന പ്രസംഗ മത്സരത്തിലെ രണ്ടാം സീസണാണ് ഇപ്പോൾ നടക്കുന്നത്.

രണ്ടാം ഘട്ടത്തിൽ വിജയിക്കുന്നവരെ ഉൾപ്പെടുത്തി ജൂലൈ 13ന് പാലായിൽ ഗ്രാൻ്റ് ഫിനാലെ നടത്തി ജേതാക്കളെക്കണ്ടെത്തും.

വിശദ വിവരങ്ങൾ http://www.ormaspeech.com/ വെബ് സൈറ്റിലും 9447702117 എന്ന നമ്പരിലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *