General

ഓർമ്മ അന്തർദേശീയ പ്രസംഗമത്സരം; ആദ്യഘട്ട മത്സര വിജയികളെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഐ എസ് ആർ ഓ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു

ഓർമ്മ ഇൻ്റർ നാഷണൽ ടാലെൻ്റ് പ്രമോഷൻ ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ചു വരുന്ന 10 ലക്ഷം രൂപ സമാനത്തുകയുള്ള പ്രസംഗ മത്സരത്തിൻ്റെ ആദ്യഘട്ട മത്സര വിജയികളെ ഒരേ സമയം കേരളത്തിലും അമേരിക്കയിലും പ്രഖ്യാപിച്ചു.

ജൂനിയർ, സീനിയർ തലത്തിൽ ഇംഗ്ലീഷ് വിഭാഗം വിജയികളെ കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖറും മലയാളം വിഭാഗം വിജയികളെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു. ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.

ആർ അജിരാജ്കുമാർ, സാംജി പഴേപറമ്പിൽ, കുര്യാത്തി ഷാജി, ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. അമേരിക്കയിലെ ഫിലഡൽഫിയയിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം വിജയികളെ ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയലും മലയാള വിഭാഗം വിജയികളെ ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറവും പ്രഖ്യാ പിച്ചു. ടാലെൻ്റ് പ്രെമോഷൻ ഫോറം ചെയർ ജോസ് തോമസ് അധ്യക്ഷത വഹിച്ചു.

വിൻസൻ്റ് ഇമ്മാനുവേൽ, ജോ തോമസ്, സജി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്ത 1283 പേരിൽ നിന്നും 200 പേരാണ് ആദ്യഘട്ടത്തിൽ വിജയിച്ച് രണ്ടാം ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മാര്‍ച്ച് 20 മുതല്‍ മെയ് 15 വരെ രണ്ടാംഘട്ട പ്രസംഗ മത്സരം ഓൺലൈനിൽ നടക്കും. ഇതിൽ വിജയികളാകുന്ന 50 വീതം വിദ്യാര്‍ത്ഥികള്‍ ജൂലൈ 13ന് പാലായിൽ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. വിജയികൾക്കു 10 ലക്ഷം രൂപ സമ്മാനമായി നൽകും. ആദ്യഘട്ട വിജയികളുടെ ലിസ്റ്റ് http://www.ormaspeech.com/ – ൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *