മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീംമിന്റെ ഓറിയന്റേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം പി നിർവഹിച്ചു.
ക്യാമ്പിൽ ഓറിയന്റേഷൻ ക്ലാസ്സ് വിവിധ ശ്രമദാന പ്രവർത്തനങ്ങൾ എന്നിവ നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി ,പിടിഎ പ്രസിഡണ്ട് സനിൽ കെ റ്റി അധ്യാപകരായ ബാലകൃഷ്ണൻ എം റുക്സാന എന്നിവർ പങ്കെടുത്തു.