മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത യേഗത്തിൽ മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സ്റ്റാൻലി മാണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ബിന്ദു സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ . റോബിൻ എഫ്രേം ആശംസ അറിയച്ച് സംസാരിച്ചു. NSS വോളണ്ടിയർ ലീഡർ കുമാരി അഡോണിയ ജോർജ്ജിൻ്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.





