തിടനാട് : തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ സപ്തദിന ക്യാംപ് ഡിസംബർ 26 മുതൽ ജനുവരി 1 വരെ ഗവൺമെൻ്റ് എൽ.പി.എസ് പ്ലാശനാൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.
തിടനാട് ഗ്രാമപഞ്ചായത്ത് 6 ആം വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് എം. എസ് പതാക ഉയർത്തി ക്യാംപ് ഉദ്ഘാടനം ചെയ്തു. തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ. സന്തോഷ്, ശ്രീ ജോയി ജോസഫ് , സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വി ജി , പി ടി എ പ്രസിഡൻ്റ് ശ്രീ ജയ്സൻ ജോർജ് എന്നിവർ ആശംസകളർപ്പിച്ചു.
വൈദ്യുതി അപകട രഹിത കേരളത്തിനായി സേഫ്റ്റി സ്പാർക്ക്,സൈബർ ക്രൈം അവയർനസ് ,സായന്തനം പാലിയേറ്റീവ് കെയർ ട്രെയിനിങ്,ലോഷൻ ടോയ്ലറ്റ് ക്ലീനർ ഡിഷ് വാഷ് നിർമ്മാണ പരിശീലനം,സെൽഫ് ഡിഫൻസ് ട്രെയിനിങ്,സഹജം സുന്ദരം (കൃത്രിമ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ഉപയോഗ ദോഷഫലങ്ങൾ), വിജ്ഞാനകേരള സർവേ,പ്രാണ വേഗം (അടിയന്തിര ജീവൻ രക്ഷ പ്രവർത്തനപരിശീലനം),
കോട്ടയം ഗവൺമെൻറ് ഡെൻ്റൽ കോളേജിന്റെ സൗജന്യ ദന്ത പരിശോധന ക്യാമ്പ്,വർജ്യം (ലഹരി വിരുദ്ധ നാടകം, സിഗ്നേച്ചർ ക്യാമ്പയിൻ, കടകളിൽ ലഹരി വിരുദ്ധ ഡാൻഗ്ലറുകൾ തൂക്കൽ),സാകൂതം (കൃഷിയുടെ സന്ദർശനം) സുകൃതം (വയോജനമന്ദിര സ്നേഹ സന്ദർശനം). ജനപ്രതിനിധികളുമായുള്ള കുട്ടികളുടെ സംവാദം -മഹാസഭക്ക് തിടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.ശ്രീകാന്ത് എം എസ് നേതൃത്വം നൽകി.തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജോമി ,വൈസ് പ്രസിഡൻറ് ശ്രീ ജോയി ജോസഫ് എന്നിവർ കുട്ടികളുമായി സംവദിച്ചു.
250 വീടുകളിൽ കുട്ടികൾ സേഫ്റ്റി സ്പാർക്ക്, സഹജം സുന്ദരം ക്യാമ്പയിൻ നടത്തുകയും ടേബിൾ കലണ്ടറുകൾ വിതരണം ചെയ്യുകയും ചെയ്തു.





