General

നീലൂർ സ്കൂൾ വാർഷികം

നീലൂർ : സെൻറ് ജോസഫ്സ് യു.പി. സ്കൂളിൻ്റെ 90- മത് വാർഷികം നാളെ (മാർച്ച് 1) ആഘോഷിക്കും. രാവിലെ 10.30 ന് ചേരുന്ന യോഗത്തിൽ മാനേജർ ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർ സെൻ സി. പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും .

ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് റോയ് ജെ. കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും . ബ്ലോക്ക് മെമ്പർ ബേബി കട്ടയ്ക്കൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. പ്രഥമാധ്യാപിക ലിനിറ്റ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും.

പഞ്ചായത്ത് മെംബർ ബിന്ദു ബിനു , പി.റ്റി.എ പ്രസിഡൻറ് ജസ്റ്റിൻ സി . ജോസ് , സ്റ്റാഫ് പ്രതിനിധി മോളമ്മ ജോസഫ് , സ്കൂൾ ലീഡർ മെറിൻ മാത്യു എന്നിവർ പ്രസംഗിക്കും. 1 മണിമുതൽ വിവിധ കലാപരിപാടികൾ.

Leave a Reply

Your email address will not be published. Required fields are marked *