Politics

എൻ.ഡി.എ ഞീഴൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി

ബി.ജെ.പി.നേത്വത്വം നൽകുന്ന ദേശിയ ജനാധിപത്യ സഖ്യം കടുത്തുരുത്തി നിയോജകമണ്ടലം സ്ഥാനാർത്ഥി സുരേഷ് ഇട്ടി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം എൻ.ഡി.എ ഞീഴൂർ പഞ്ചായത്ത് കൺവെൻഷൻനടത്തി.

ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കൺവെൻഷൻ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിനിഷ് ചൂണ്ടച്ചേരി ഉത്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി സുരേഷ് ഇട്ടി പറമ്പിൽ , ബി.ജെ.പി ജില്ലാ സെക്രട്ടറി സുധീപ് നാരയണൻ , ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ് കുഴിവേലിൽ, അനിൽകുമാർ മാളിയേക്കൻ ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി ജോയി തോമസ് മണലേൽ , മണ്ടലം ഭാരവാഹികളായഅശോകൻ കീഴൂർ, രഞ്ജിത്ത് രാധാകൃഷ്ണൻ , എൻ. ജയചന്ദ്രൻ , പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉണ്ണി.ആർ നായർ , സുഷമ അജി പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *