പാലാ: നിശബ്ദ പ്രചാരണ ദിനമായ ഇന്ന് രാവിലെ മുതൽ എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും കോളനികളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.
കാർമൽ, ചെറുപുഷ്പ്പം, കരുണാ ആശുപത്രികളിൽ സന്ദർശനം നടത്തി ജീവനക്കാരോടും രോഗികളോടും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊടുബിടി വിസിബ് ഭക്ഷ്യോത്പന്ന നിർമ്മാണ കേന്ദ്രം സന്ദർശിച്ച് ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു.
തുടർന്ന് കൊഴുവനാൽ സാൻസ് ലബോറട്ടറിയി സന്ദർശിച്ചു. പാലായിലെ വിവിധ പള്ളികളും കന്യാസ്ത്രീ മഠങ്ങളും സന്ദർശിച്ച ഷോൺ ചേർപ്പുങ്കൽ കേഴുവംകുളം എസ് എൻ ഡി പി ക്ഷേത്രത്തിലെ പൂജയിലും പങ്കടുത്തു. കൂടാതെ വ്യക്തിപരമായി ബന്ധങ്ങളുള്ള വീടുകളിലും സ്ഥപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.





