ഈരാറ്റുപേട്ട: പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ പ്രത്യേക വിദ്യാഭ്യാസ പൊജക്ടായ ഫ്യൂച്ചർ സ്റ്റാറിൻ്റെ ആഭിമുഖ്യത്തിലുള്ള നയനം പദ്ധതി ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്ക്കൂൾ കുട്ടികൾക്കും സൗജന്യമായി നേത്ര പരിശോധന നടത്തുന്ന പദ്ധതിയാണ് ഈരാറ്റുപേട്ട എമർജ് മെഡിക്കൽ കെയറുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്നത്.
പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ മാനേജർ റവ.ഫാ. സിബി മഞ്ഞക്കുന്നേൽ അദ്ധ്യക്ഷനായിരുന്നു. ഫ്യൂച്ചർ സ്റ്റാർ ഡയറക്ടർ ഡോ. ആൻസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
എമർജ് മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജാഫർ ഈരാറ്റുപേട്ട പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, ഫ്യൂച്ചർ സ്റ്റാർ കോഡിനേറ്റർ പി.പി.എം. നൗഷാദ്, പി. റ്റി.എ. പ്രസിഡൻ്റ് പ്രസാദ് കുരുവിള എന്നിവർ സംസാരിച്ചു.