Pala

നാച്ച്വറൽ എക്കോളജി അവാർഡ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക്

പാലാ : ജൈവകൃഷി രീതിയും ശാസ്ത്രീയമാലിന്യ സംസ്കരണ മാതൃകയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് കേരള സോഷ്യൽ സർവ്വീസ് ഫോറം സമ്മാനിക്കുന്ന ഫാ. എബ്രാഹം മുത്തോലത്ത് സ്മ‌ാരക നാച്ച്വറൽ ഇക്കോളജി അവാർഡിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അർഹമായി.

കേരളത്തിലെ മുപ്പത്തിരണ്ടു രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ ഒന്നാമതെത്തിയാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഈ നേട്ടം കൈവരിച്ചത്. കോട്ടയം അടിച്ചിറ ആമോസ് സെന്ററിൽ നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം വാർഷിക ജനറൽ ബോഡി യോഗത്തിൽ PSWS ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അസി.ഡയറക്‌ടർമാരായ ഫാ. ജോസഫ് താഴത്തു വരിക്കയിൽ,

ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ എന്നിവർ സംയുക്തമായി കേരള കത്തോലിക്കാ ബിഷപ്പ് കോൺ ഫ്രൻസ് ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്മെന്റ് ( ജെ പി.ഡി) കമ്മീഷൻ ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ ജോസ് പുളിക്കനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ഇരുപത്തയ്യായിരം രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്.

Leave a Reply

Your email address will not be published. Required fields are marked *