കാഞ്ഞിരപ്പള്ളി: ദേശീയ അഗ്നി സുരക്ഷാ ദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് അഗ്നിബാധ ഉണ്ടാകുമ്പോഴും അപകടങ്ങൾ സംഭവിക്കുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതുകളെകുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും, ബ്രോഷർ വിതരണവും കാഞ്ഞിരപ്പള്ളി അഗ്നി സുരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി , ബസ്സ്റ്റാൻഡ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി അഗ്നി രക്ഷാ നിലയം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിന്റു, എം ജോസഫ് ഹോം കാർഡ് ബോബിൻ മാത്യൂസ് ,സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികളിൽ പങ്കാളികളായി.