മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെയും ഭാഗമായി അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയുള്ള ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ ബോധവൽക്കരണ ക്ലാസുകൾ, വ്യക്തിത്വ പരിശീലനം, ശുചിത്വ ബോധവൽക്കരണം ഫിൽഡ് ട്രിപ്പ്,അടുക്കളത്തോട്ടം നിർമ്മാണം, യോഗാ , ഫാബ്രിക്ക് പെയിൻ്റിങ്, വെജിറ്റബിൾ പ്രിൻ്റിങ് എന്നിവയാണ് രണ്ടു ദിവസത്തെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പി റ്റി എ പ്രസിഡണ്ട് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയംഗ്രാമപഞ്ചായത്ത് കെ എൻ സോമരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹയർസെക്കൻഡറി പ്രിൻസിപ്പിൾ ചാർജ് രാജേഷ് എം പി, ആലപ്പുഴ ജില്ല അസിസ്റ്റൻറ് ലെപ്രസി ഓഫീസർ സാബു വി,സ്കൂൾ ഹെഡ്മിസ്ട്രസ് ഡോക്ടർ ആശാ ദേവ് എം വി , അധ്യാപകരായ ജീനാ ഹാരീസ് റഫീഖ് പി എ ,ജസ്റ്റിനാ കെ എസ് , സുമി സലിം, അശ്വതി P കുറുപ്പ്,ജീനാ ഹാരീസ് എന്നിവർ നേതൃത്വം നൽകി.





