സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ ,200 മീറ്റർ റിലേയിലും വെള്ളിമെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും സ്കൂളിൽ കൂടിയ യോഗത്തിൽ ആദരിച്ചു.
വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് . ഹയർ സെക്കൻ്റി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം പി എച്ച് എം ഡോക്ടർ ആശാദേവ് , അധ്യാപകരായ സുനിൽകുമാർ ബി , രതീഷ് വി എസ് , ബാലകൃഷ്ണൻ എം. എന്നിവർ സംസാരിച്ചു.





