General

മുരിക്കുംവയൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽസമഗ്ര ശിക്ഷ കേരളയും,കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകശാലയും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ലാബുകളാണ് ക്രിയേറ്റീവ് കോർണർ.

കുട്ടികളുടെ നൈപുണി വികസനവും തൊഴിൽ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ഉള്ള ധാരണ രൂപീകരണവും പൊതു വിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ ഇത്തരത്തിൽ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും ഈ പദ്ധതിക്കായി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അനുവദിച്ച എകസ്കൂൾ ആണ്.

പ്ലബിങ്,വയറിംഗ് LED ബൾബ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് ക്രിയേറ്റീവ് കോർണറിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത്. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ രേഖാദാസ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി.കാഞ്ഞിരപ്പള്ളി എസ് എസ് കെ കോഡിനേറ്റർ അജാസ് വാരിക്കാട്ട്,ഹയർ സെക്കൻഡറി ഡോക്ടർ ഡിജെ സതീഷ്,എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,സ്കൂൾ എച്ച് എം ഭ ആഷാദേവ് എം. വി,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്, പി ടി എ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി ബി ,എം പി ടി എ പ്രസിഡണ്ട് മാനസി അനിഷ് സീനിയർ അസിസ്റ്റൻറ് റഫീഖ് പി എ, സുനിൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *