മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്നമായ മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു. മുണ്ടക്കയം മിനി സിവില്സ്റ്റേഷന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന് തറക്കല്ലിടും.
നാളെ (2026 മാര്‍ച്ച് 10, ചൊവ്വ) ഉച്ച കഴിഞ്ഞ് 2.30ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന നിര്‍മ്മാണോദ്ഘാടനത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷനാകും.
കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കുടുക്കീഴിലാക്കി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സര്‍ക്കാര്‍ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്, റവന്യൂ വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി മിനി സിവില്സ്റ്റേഷന് നിര്‍മിക്കുന്നത്.




