മുണ്ടക്കയം: രണ്ടാം വാർഡ് 12 ഏക്കർ താഴെ ഭാഗത്തെ കുറച്ചു ആളുകൾ മാത്രമായി രണ്ടു പതിറ്റണ്ടായി തുടരുന്ന ശ്രമധാന പ്രവർത്തനങ്ങൾ പഞ്ചായത്ത് മെമ്പർ സി വി അനിൽകുമാർ നേതൃത്വം നൽകിയതോടെ റോഡ് യാഥാർദ്യമായി.
മണിമലയാർ തീരത്തിലൂടെ ഒരു റോഡ് എന്ന സ്വപ്നം സന്നദ്ധ സംഘടനകളും, പഞ്ചായത്തും ഒത്തൊരുമിച്ചപ്പോൾ ദുരിത നാളുകൾക്കു വിരാമം ആയി. മരിച്ചവരെ തോളിൽ ഏറ്റി കൊണ്ടുപോകേണ്ട ദുരിതത്താൽ, പലരും വീടൊഴിഞ്ഞു.
കുറേ വീടുകൾ പ്രളയത്തിലും ഒലിച്ചു പോയതോടെ അവശേഷിക്കുന്നവർ തീർത്തും ഒറ്റപ്പെട്ടിരുന്നു. എന്നാൽ പുതു പ്രതീക്ഷ നൽകി എംഎൽഎയും, പഞ്ചായത്തും അവരെ ചേർത്തു പിടിച്ചു.സർക്കാർ ഫണ്ട് ഉപയോഗിച്ചു 35 ലക്ഷം രൂപ ചിലവഴിച്ചു ആറ് തീരം കെട്ടിയതോടെ റോഡ് എന്ന പ്രതീക്ഷ യാഥാർദ്യമായി.
റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് നിർവഹിച്ചു. വാർഡ് മെമ്പർ സി വി അനിൽകുമാർ അധ്യക്ഷൻ ആയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീ ലമ്മ ഡൊമിനിക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി ഷാജി, ദിലീഷ് ദിവാകരൻ, എം ജി രാജു, പി ആർ സുജേഷ്, താരാ മോബി, റോഡ് കൺവീനർ ഷംസുദ്ദീൻ, കലാദേവി വൈസ് പ്രസിഡണ്ട് കെ കെ ജയമോൻ, പി കെ സുഹാസൻ,എന്നിവർ പ്രസംഗിച്ചു.
വാർഡിലെ പാറേൽ അമ്പലം റോഡ് യാഥാർഥ്യം ആയതു പോലെ, മണിമലയാർ തീരത്തിലൂടെ 12 ഏക്കർ പൗരസമിതിയും ഭാവിയിൽ ആറു തീരം വഴി കൂട്ടിക്കൽ വരെ പോകുന്ന റോഡ് ആയും മറ്റാനവും.
അസാധ്യമായി ഒന്നുമില്ലെന്ന്, ജനങ്ങളുടെ കൂട്ടായ്മയിലൂടെ തീരദേശ റോഡ് തെളിയിക്കുന്നു.