കോട്ടയം :ഇടതുപക്ഷത്തിന്റെ കള്ളപ്രചരണ വേലകൾക്ക് അന്ത്യം കുറിക്കാൻ യുഡിഎഫ് ചിഹ്നം ഓട്ടോറിക്ഷ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം എൽ എ. കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കടുത്തുരുത്തി നിയോജക മണ്ഡലം പര്യടനം കാണക്കാരി പഞ്ചായത്തിലെ കല്ലമ്പാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെ വഞ്ചിച്ച ചിഹ്നമാണ് ഇടതുപക്ഷത്തിനോടൊപ്പം ചേർന്നു നിൽക്കുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. കള്ള പ്രചരണ വേലകൾ ഇനി വിലപ്പോകില്ല.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ ഭീകരതയ്ക്കെതിരെ യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ ഓട്ടോറിക്ഷ ചിഹ്‌നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും എം എൽ എ പറഞ്ഞു.
യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിൽ അദ്ധ്യക്ഷത വഹിച്ചു.
യു ഡി എഫ് നേതാക്കളായ മാഞ്ഞൂർ മോഹൻ കുമാർ , ജാൻസ് കുന്നപ്പള്ളി, തോമസ് കണ്ണന്തറ, സുനു ജോർജ് , എം.എൻ ദിവാകരൻ നായർ , പ്രമോദ് കടന്തേരി , ബെന്നി ഉഴവൂർ ,സെബാസ്റ്റ്യൻ കടുവാക്കുഴി, റോയി ജോസഫ്, സക്കറിയ സേവ്യർ , ഷിജു പാറയിടുക്കിൽ,ടോമി വേദഗിരി, ജോസ് ജയിംസ് നിലപ്പന ,എം.കെ സാംബുജി, എന്നിവർ പ്രസംഗിച്ചു.
ത്രിവർണ്ണ ബലൂണുകൾ കെട്ടിയ നൂറു കണക്കിന് ഓട്ടോ റിക്ഷകളാണ് പര്യടനത്തിൽ പങ്കെടുത്തത്. പര്യടനം കടന്നുവന്ന ഓരോ നാട്ടിടവഴികളിലും ഓരോ വോട്ടും ഓട്ടോയ്ക്ക് എന്ന് മുഴങ്ങിക്കൊണ്ടേയിരുന്നു.
കഴിഞ്ഞ തവണ ഒരാളെ ജയിപ്പിച്ച് വിട്ടതായിരുന്നു. പിന്നെ മണ്ഡലത്തിൽ കണ്ടിട്ടേയില്ല. ഇത്തവണ തെറ്റുപറ്റില്ല വോട്ടർമ്മാർ ഒന്നടങ്കം പറയുന്നു.
കോൺഗ്രസ് കടപ്പൂര് വാർഡ് പ്രസിഡണ്ട്
ജോയി വാഴവേലി കപ്പയും കതിരും നൽകിയാണ് കർഷകരുടെ പ്രിയപ്പെട്ട സ്ഥാനാർഥിയെ വരവേറ്റത്.
ഓട്ടോയുടെ കളിപ്പാട്ടവുമായി സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്തു നിന്ന കുട്ടികൾ കൗതുകമുണർത്തുന്ന കാഴ്ചയായി . ഓട്ടോറിക്ഷ ജനകീയ ചിഹ്നമാണെന്ന് അടിവരയിട്ടുറപ്പിക്കുന്ന കാഴ്ചകളാണ് പര്യടനത്തിലുടനീളം കാണാൻ സാധിക്കുന്നത്.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ പര്യടനം മുൻ എം.പി പി.സി. തോമസ് ഉദ്ഘാടനം
ചെയ്തു. യുഡിഎഫ് മരങ്ങാട്ടുപിള്ളി മണ്ഡലം ചെയർമാൻ മാർട്ടിൻ പന്നിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.
കാണക്കാരി പഞ്ചായത്തിലെ കല്ലമ്പാറയിൽ നിന്നും തുടങ്ങിയ പര്യടനം, കിടങ്ങൂർ , കടപ്ലാമറ്റം മരങ്ങാട്ടുപിള്ളി, ഉഴവൂർ , വെളിയന്നൂർ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്ന് ആച്ചിക്കൽ സമാപിച്ചു.
സ്ഥാനാർഥിയോടൊപ്പം യുഡിഎഫ് ജില്ലാ ചെയർമാൻ ഇ. ജെ ആഗസ്തി, മാർട്ടിൻ പന്നിക്കോട്ട്,
ജോയി എടപ്പനാൽ,ആൻസമ്മ സാബു, മാത്തുക്കുട്ടി പുളിക്കിയിൽ,ജയിൻ ജി തുണ്ടത്തിൽ,പ്രസീദ സജീവ്,സാബു അഗസ്റ്റിൻ,എ.ജെ സാബു ,ജോർജ് പയസ്,റോയി ചാണാപാറ, ജോസഫ് ബോണിഫേസ്,സക്കറിയ സേവ്യർ,അഡ്വ. ജോസഫ് മുടക്കനാട്ട്,സണ്ണി പാലമറ്റം,മനോജ് ഇടപ്പാട്ടിൽ,ബാബൂസ് രത്നഗിരി,രാജു പിച്ചകശ്ശേരി , ജാൻസ് കുന്നപ്പള്ളി , ജോസ് മോൻ മുണ്ടക്കൽ, വി കെ സുരേന്ദ്രൻ ,
ജോസ് കൊല്ലറാത്ത്, ഡോ. മേഴ്സി മൂലക്കാട്ട്, കെ എം രാധാകൃഷ്ണൻ,ലിസി എബ്രഹാം പി ടി ജോസ്,കുഞ്ഞുമോൻ ഒഴുകയിൽ, ദീപു തേക്കുംകാട്ടിൽ, കമലാസനൻ മൂലയിൽ,സുനിൽ ഇല്ലിമൂട്ടിൽ, സിജോ ജോസഫ്,സാബു ഉഴുന്നാലിൽ, രാജീവ് കിടങ്ങൂർ,മാത്യു കെ ജെ,തോമസ് ആൽബർട്ട് ,
സി.സി മൈക്കിൾ,ജോസ് കുടിയൻ പുരയിടം,ശശിധരൻ നായർ,ജോസഫ് നിരവത്ത്,അഭിലാഷ് ഉന്നംതടം, ഷിബു കോതമാക്കിൽ, ആൻസി ജോർജ്, ഷാജി കൊച്ചു തൊണ്ടിക്കൽ, മോളമ്മ തോമസ്, ഗംഗാദേവി പടിയറ, കെ കെ.എൻ തങ്കച്ചൻ , പ്രകാശ് വടക്കേൽ ,െ സൈമൺ ഒറ്റത്തെങ്ങാടി ,
ജോയി പൈലി, ഏലിയാമ്മ കുരുവിള, റെനി വിൽസൺ, എം. ശ്രീകുമാർ,ജോർജ് കെ. പീറ്റർ , ബോസ് മാത്യുേ ജോൺ സി. ഫിലിപ്പോസ്, സിറിയക് മാത്യു, ബിന്ദു സുരേന്ദ്രൻ ,എം.എൻ രാമകൃഷ്ണൻ നായർ ,രാജേഷ് മറ്റപ്പള്ളി, കുഞ്ഞുമോൾ റോയി തുടങ്ങിയവർ വിവിധയിടങ്ങളിൽ പര്യടനത്തിൽ പങ്കെടുത്തു.