വെള്ളികുളം:മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യാ അനുസ്മരണവും മിഷൻ ലീഗിൻ്റെ 79-ാംജന്മദിനവും സംയുക്തമായി ആഘോഷിച്ചു.അന്ന എലിസബത്ത് സജി താന്നിപ്പൊതിയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജിയാ എലിസബത്ത് വളയത്തിൽ മുഖ്യപ്രഭാഷണം നടത്തി.വിശുദ്ധ കൊച്ചുത്രേസ്യാ അനുസ്മരണത്തോടനുബന്ധിച്ച് മിഷൻലീഗ് അംഗങ്ങൾ അംഗത്വ നവീകരണം നടത്തി.
ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സിനി ജിജി വളയത്തിൽ, റ്റോബിന്‍സ് കൊച്ചുപുരയ്ക്കൽ, ദിയാ മാത്യു കാരിക്കൂട്ടത്തിൽ ദിയാ ശ്യാം മോടി കിഴക്കേതിൽ, സേറാ ആൻ ജോസഫ് താന്നിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.