Ramapuram

എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം കോളേജിന് 9 ‘എ’ ഗ്രേഡുകൾ

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 9 ഇനങ്ങളിൽ ഒരു ഒന്നാംസ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും ഉൾപ്പടെ 9 എ ഗ്രേഡുകൾ കരസ്ഥമാക്കി.

കൃഷ്ണവേണി (എം. എ. എച്ച് .ആർ. എം.) ഹിന്ദി കഥാരചനയിൽ ഒന്നാം സ്ഥാനവും’എ’ ഗ്രെയ്‌ഡും, കാർട്ടൂണിങ്ങിലും, സ്പോട് പെയ്ന്റിങിലും ശ്രാവൺ ചന്ദ്രൻ റ്റി ജെ (ബി കോം ) രണ്ടാം സ്ഥാനവും ‘എ’ ഗ്രേയ്‌ഡും, ഗീതു വി (ബി എസ് സി ബയോടെക്നോളജി ) കവിതാപാരായണം ‘എ’ ഗ്രെയ്‌ഡും, പാർവതി കെ എസ് (ബി .സി .എ) ഭാരതനാട്ട്യം, നാടോടി നൃത്തം എന്നിവയിൽ ‘എ’ ഗ്രെയ്‌ഡും, നീരജ ബി നായർ (ബി .സി .എ) കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിൽ ‘എ’ ഗ്രെയ്‌ഡും കരസ്ഥമാക്കി.

മൈമിൽ ഗൗതം കൃഷ്ണ ആർ നായർ, വൈഷ്ണവ് എം. അബിൻ ജോസ്, അലൻ റെന്നി, ആഷിക് സൈമൺ, ആദിത്യൻ ശശി എന്നിവരടങ്ങിയ ടീം എ ഗ്രേഡ് കരസ്ഥമാക്കി. വിജയികളെ കോളേജ് മാനേജർ റെവ. ഫാ ബെർഖുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് , പി ടി എ ഭാരവാഹികൾ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *