General

എംജി യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജുകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ സമരത്തിൽ

എം ജി സർവകലാശാലയെ പ്രതിനിധീകരിച്ച് ഇൻ്റർ യൂണിവേഴ്സിറ്റി ടൂർണമെൻ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. പ്രതിദിനം 350 രൂപ മാത്രമാണ് നിലവിൽ എംജി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് DA നൽകുന്നത്.

കേരളത്തിലെ മറ്റ് സർവ്വകലാശാലകൾ പ്രതിദിനം 500 രൂപ വരെ നൽകുന്നു.എംജി യൂണിവേഴ്സിറ്റി ഇൻ്റർ കൊളീജിയറ്റ് ടൂർണമെൻ്റുകൾ മിക്കവാറും 90% വും അഫിലിയേറ്റഡ് കോളേജുകളിലാണ് നടക്കുന്നത്. കോട്ടയത്തെ MG സർവകലാശാല ക്യാമ്പസിൽ മൈതാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കുറവായതാണ് ഇതിന് കാരണം.

അഫിലിയേറ്റഡ് കോളേജുകളുടെ മൈതാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ചാണ് സർവകലാശാല നാളിതുവരെയും 90% കായിക മത്സരങ്ങളും നടത്തുന്നത് . അതാത് കോളേജുകളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർ ഈ ഉദ്യമം ഏറ്റെടുക്കുകയും, വളരെ ഭംഗിയായി കായിക മത്സരങ്ങൾ നടത്തുകയും ചെയ്തുവരുന്നു.

കാരണം വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ കായിക മത്സരങ്ങൾ നടത്തേണ്ടത് അവരുടെ കടമയാണെന്ന് അവർ കരുതുന്നു, ഇത് കോളേജിന് മഹത്വം കൊണ്ടുവരുമെങ്കിലും കായിക അദ്ധ്യാപകർക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.

കായിക മത്സരങ്ങൾ നടത്തുന്നതിന് നിലവിൽ സർവകലാശാല തുച്ഛമായ തുകയാണ് അനുവദിക്കുന്നത് സമീപകാല സ്കെയിൽ അനുസരിച്ച് ഒഫീഷ്യിംഗ് ചാർജുകൾ, റിഫ്രഷ്മെന്റ് ചാർജുകൾ മറ്റു സംഘടനത്തിനുള്ള ചിലവുകൾ ഒന്നുംതന്നെ നൽകുന്നില്ല.

ഉദാഹരണത്തിന് ഒരു ക്രിക്കറ്റ് മത്സരം നടന്നാൽ ഒരു ശരാശരി അമ്പയറിനു പ്രതിദിനം 1500-2000 രൂപ നിരക്കിൽ നൽകണം. എന്നാൽ എംജി യൂണിവേഴ്സിറ്റി അനുവദിച്ചിരിക്കുന്ന നിരക്ക് പ്രതിദിനം 450 രൂപ മാത്രമാണ് . അതായത് 1050 രൂപ കായിക അദ്ധ്യാപകർ കണ്ടെത്തണം. ഈ സാഹചര്യത്തിൽ ക്രിക്കറ്റിൽ കുറഞ്ഞത് 3 അമ്പയർമാറെയെങ്കിലും ആവശ്യമുണ്ട്. അതിൻ്റെ ഫലമായി പ്രതിദിനം 3150 രൂപ അധികമായി നൽകേണ്ടിവരുന്നു.

കേരളത്തിലെ മറ്റെല്ലാ സർവകലാശാലകളും ടി നിരക്കുകൾ കാലാനുസൃതവുമായി വർധിപ്പിച്ചിട്ട് രണ്ടുവർഷത്തോളമായി. ഈ സാഹചര്യങ്ങൾ വിവരിച്ചു കൊണ്ട് സർവകലാശാല അധികാരികളെ നിരവധി തവണ കായിക അദ്ധ്യാപകർ സമീപിച്ചെങ്കിലും നാളിതുവരെ യാതൊരു അനുകൂല തീരുമാനങ്ങളും ഉണ്ടാകാത്ത സാഹചര്യത്തിൽ ആണ് കായിക അദ്ധ്യാപകരുടെ സംഘടന(ACTPE) 21.10.2024 മുതൽ സർവകലാശാല ഇന്റർ കോളേജിയേറ്റ് മതസരങ്ങൾ നടുത്തുന്നില്ല എന്ന തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

കഴിഞ്ഞ NAAC അക്രഡിറ്റേഷനിൽ എംജി സർവകാശലാശാലയെ A ++ സ്കോർലേക്ക് എത്തിക്കാൻ പ്രധാനപെട്ട പങ്കു വഹിച്ചത് കായിക വിഭാഗത്തിൻറെ നേട്ടങ്ങൾ ആയിരുന്നു. ഈ വസ്തുത നിലനിൽക്കെ താന്നെ കായിക താരങ്ങളായ വിദ്യാർത്ഥികളോടും സർവകലാശാലയിലെ വിവിധ കോളേജുകളിലെ കായിക അധ്യാപകരോടും കാണിക്കുന്ന ഈ കടുത്ത അനീതിയോടുള്ള പ്രതിഷേധമാണ് ഈ സമരം.

നിലവിൽ പ്രതിവർഷം സ്പോർട്സ് അഫിലിയേഷൻ ഫീ ഇനത്തിൽ നാലുകോടി എൺപതു ലക്ഷം രൂപയിൽ കൂടുതൽ വിദ്ധാർഥികളിൽ നിന്നും സർവകലാശാലക്ക് ലഭിക്കുന്നുണ്ട് . എന്നാൽ പരമാവധി ഒന്നര കോടി രൂപ ആണ് സ്പോർട്സ് വേണ്ടി ആകെ ചിലവാക്കുന്നത്.

ഈ തുക പോലും കൃത്യമായി ലഭിക്കുന്നില്ല . ഇതേ നിലപാട് തുടർന്നാൽ വിദ്യാർത്ഥികളെ കൂടി അണിനിരത്തി സമരം കൂടുതൽ ശക്തമാക്കാൻ ആണ് സംഘടനയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *