ഈരാറ്റുപേട്ട: കാരക്കാട് എം എം എം യു എം യു പി സ്കൂളിന്റെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും, പാലാ മാർസ്ലീവാ മെഡിസിറ്റിയുടെയും അമിതാ ഐ കെയർ തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും, മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പിടിഎ പ്രസിഡൻറ് ഒ എ ഹാരിസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ലയൺസ് 318 B ചീഫ് പൊജക്റ്റ് കോർഡിനേറ്റർ ശ്രീ.സിബി മാത്യു പ്ലത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ, പൂർവ്വ വിദ്യാർത്ഥി സംഗമം കൺവീനർ സി പി ബാസിത്, ലയൺസ് ക്ലബ്ബ് അരുവിത്തുറ മേഖല പ്രസിഡൻറ് മനേഷ് ജോസ്, അസീസ് പത്താഴപ്പടി, ഹാരിസ് ഫലാഹി, എം എ നവാസ്, അസീം തട്ടാംപറമ്പിൽ, ബി രേണു എന്നിവർ ആശംസകൾ അറിയിച്ചു. ഡോക്ടർ കെലീത്താ ജോർജ് ബോധവൽക്കരണ ക്ലാസ് നയിച്ചു.





