മേലുകാവ് : മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ 2026 ജനുവരി മാസം രണ്ടാം തിയതി വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ച കഴിഞ്ഞ് 4 മണി വരെ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു . ഏഴുബാച്ചുകളുടെ മെഗാ പൂർവ്വ വിദ്യാത്ഥി സംഗമമാണ് നടന്നത്. 1981 – 83, 1982-84,1983 – 85, 1984-86,1985-87, 1986-88 ,1987-89 എന്നീ ഏഴു ബാച്ചുകളുടെ സംഗമത്തിൽ മരണമടഞ്ഞവരെ അനുസ്മരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ഗിരീഷ് കുമാർ ജി. എസ് നിർവ്വഹിച്ചു. അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് സിബി മാത്യു പ്ലാത്തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൻറിബേക്കർ കോളേജ് മുൻ പ്രിൻസിപ്പൽ റവ. പി.വി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ പ്രൊഫ്. ഡോ. ഗിരീഷ് കുമാർ ജി. എസ്നെയും മുൻ പ്രിൻസിപ്പൽ റവ പി. വി ജോസഫ് നെയും ചടങ്ങിൽ പൊന്നാട ആണിയിച്ചു ആദരിക്കുകയും ന്യൂ ഇയർ സെലിബ്രേഷനും നടത്തപെട്ടു. അലുമിനി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് വിൽസൻ മാത്യു, അസോസിയേഷൻ സെക്രട്ടറി ജസ്സിന്താ ആഗസ്റ്റിന്, അലുമിനി ഇൻ ചാർജ് ജസ്റ്റിൻ ജോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഡ്വ. അനിൽകുമാർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.





