Pala

കെ.എം.മാണി വിഭാവനം ചെയ്ത മീനച്ചിൽ റിവർ വാലി പദ്ധതിയ്ക്ക് ഒക്ടോബറിൽ തുടക്കം കുറിക്കും:മന്ത്രി റോഷി അഗസ്ററ്യൻ

പാലാ: ജലസേചന പദ്ധതികൾ ഇല്ലാത്ത ഏക ജില്ലയായ കോട്ടയത്ത് പ്രത്യേകിച്ച് വേനലിൽ വരണ്ടുണങ്ങുന്ന മീനച്ചിൽ മേഖലയിൽ ജലസേചനത്തിനായി കെ.എം.മാണി വിഭാവനം ചെയ്ത മീനച്ചിൽ റിവർ വാലി തുരങ്ക പദ്ധതി നടപ്പാക്കുവാൻ തീരുമാനിച്ചതായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻപാലായിൽ പറഞ്ഞു.

മീനച്ചിൽ കാർഷിക വികസന ബാങ്കിൻ്റെ കർഷക അവാർഡ്‌ വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 10 ന് പാലായിൽ വച്ച് നിർമ്മാണോൽഘാടനം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *