ഇരുമാപ്രാമറ്റം: എം ഡി സി എം എസ് ഇരുമാപ്രാമറ്റം ഹൈസ്കൂളിൽ “ആരവം” എന്ന പേരിൽ എഴുപത്താഞ്ചാമത് സ്കൂൾ വാർഷികവും, രക്ഷകർത്ത്യ സമ്മേളനവും, അവാർഡ് ദാനവും, ആദരിക്കലും നടത്തപ്പെട്ടു.
പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് ജഗ്ഗു സാമിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ ജെസ്സി ജോസഫ് മുഖ്യപ്രഭാഷണവും റവ: റോയ് പി തോമസ് അനുഗ്രഹപ്രഭാഷണവും നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അവാർഡ്ദാനം നിർവഹിച്ചു. അനുരാഗ് പാണ്ടിക്കാട്ട്, ഡെൻസി ബിജു, റ്റി ജെ ബെഞ്ചമിൻ, സണ്ണി മാത്യു, സിബി മാത്യു പ്ലാത്തോട്ടം, ദീപാ മോൾ ജോർജ്ജ്, റ്റിറ്റോ റ്റി തെക്കേൽ, ജോസഫ് ചാക്കോ, സോഫിയ ജെയ്സൺ, ലിന്റാ ദാനിയേൽ, സൂസൻ വി ജോർജ്ജ്, റബേക്കാ എം ഐ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനസ് കേരയുടെ നേതൃത്വത്തിൽ മെന്റലിസം ഷോയും നടത്തപ്പെട്ടു.