ഈരാറ്റുപേട്ട: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം ) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22 തിങ്കൾ രാവിലെ 10 മണി മുതൽ ഈരാറ്റുപേട്ട സുന്നി മസ്ജിദിൽ വച്ച് മൗലിദ് ജൽസയും പ്രാർത്ഥനാ സംഗമവും നടക്കും.
തിരു വസന്തം 1500 എന്ന ശീർഷകത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്രസകളിൽ നടന്നുവന്ന നബിദിനാഘോഷങ്ങൾക്കും നാട്ടു മൗലിദുകൾക്കും സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് വിഎച്ച് അബ്ദുറഷീദ് മുസ്ലിയാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി ഏന്തയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് റഫീഖ് അഹമ്മദ് സഖാഫി ആമുഖപ്രഭാഷണവും,ഐസിഎഫ് സെൻട്രൽ കമ്മിറ്റിയംഗം നാസറുദ്ദീൻ സഖാഫി കോട്ടയം മുഖ്യപ്രഭാഷണവും നടത്തും.
അബ്ദുറഹ്മാൻ സഖാഫി, അജിനാസ് സഖാഫി, അബ്ദുസ്സലാം ബാഖവി, സഅദ് അൽ ഖാസിമി, സുലൈമാൻ സഅദി മുഹമ്മദ് താഹ മുസ്ലിയാർ , സലീം മിസ്ബാഹി, സുബൈർ സഖാഫി എന്നിവർ സംസാരിക്കും. ഈ വർഷത്തെ കർഷക അവാർഡിന് അർഹനായ ഡി കെ അൽ എം ഈരാറ്റുപേട്ട മേഖല സെക്രട്ടറി നൗഫൽ ബാഖവി തലനാടിനെ ചടങ്ങിൽ ആദരിക്കും.