മറ്റക്കര: തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തിൽ വികാരി റവ ഫാ. ജോസഫ് പരിയാത്ത് കൊടിയേറ്റ് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
തുടർന്ന് പാലാ രൂപതാ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മുഖ്യകാർമികത്വം വഹിച്ച വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കപ്പെട്ടു.