Erattupetta

പരിസ്ഥിതി സംഗമത്തിൽ തല ഉയർത്തി പിടിച്ച് ഈരാറ്റുപേട്ടയിൽ നിന്ന് മാർമല അരുവിയും പൂഞ്ഞാർ IHRD കോളേജിലെ പത്ത് ഏക്കർ പച്ചത്തുരുത്തും

ഈരാറ്റുപേട്ട: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 2025 മാർച്ച് 24, 25 തീയതികളിൽ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ച് നടന്ന പരിസ്ഥിതി സംഗമം സംസ്ഥാനത്ത് നടപ്പിലാക്കിയ മികച്ച പാരിസ്ഥിതിക ഇടപെടലുകളുടെ സംഗമവേദി ആയി മാറി.

പരിസ്ഥിതി സംഗമ വേദി ഉത്ഘാടനം ചെയ്ത് സംസാരിച്ചത് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. പരിസ്ഥിതി സംഗമവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഹരിത കേരളം മിഷനുമായി കൈ കോർത്ത് മികച്ച പരസ്ഥിതി ഇടപെടൽ നടത്തിയ കുറഞ്ഞ കാലയളവിൽ ഹരിത ടൂറിസം കേന്ദ്രമായി ഉയർത്തിയ തീക്കോയി ഗ്രാമപഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ മാർമല അരുവി വെള്ളച്ചാട്ടവും

10 ഏക്കർ ഭൂമിയിൽ പച്ചത്തുരുത്ത് നിർമ്മിച്ച IHRD പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിനേയും ആണ് കേരളത്തിലെ 14 ജില്ലകളിൽ നിന്നും തെരെഞ്ഞടുത്ത വിവിധ പഞ്ചായത്തുകളുടെ മുൻപിൽ പ്രബന്ധം അവതരിപ്പിയ്ക്കാൻ അപൂർവ്വ അവസരം നൽകിയത്.

വിവിധ അപകട മരണങ്ങൾ സംഭവിച്ച മാർമല അരുവി എന്ന വിനോദ സഞ്ചാര കേന്ദ്രത്തിൽ കുറഞ്ഞ കാലയളവിൽ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കി ടൂറിസം കേന്ദ്രത്തിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കി തനത് വരുമാനം നേടുന്ന കോട്ടയം ജില്ലയിലെ ആദ്യത്തെ ഹരിത ടൂറിസം കേന്ദ്രമായി മാർമല അരുവി വെള്ളച്ചാട്ടം എങ്ങനെ മാറി എന്നുള്ള വിവരങ്ങൾ പ്രബന്ധമായി തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ സി ജയിംസ് വേദിയിൽ അവതരിപ്പിച്ചപ്പോൾ പാനലിൽ ഇരുന്ന പ്രമുഖരായ ആളുകൾ വലിയ രീതിയിലുള്ള പ്രശംസ ആണ് ഈ പ്രവർത്തിയോട് പ്രതികരിച്ചത്.

ഹരിത കേരളം മിഷന്റെ നേത്യത്വത്തിൽ IHRD പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലെ 10 ഏക്കർ ഭൂമിയിൽ വിവിധ ഏജൻസികളെ ഉപയോഗിച്ച് വൈവിധ്യമാർന്ന ചെടികൾ നട്ട് വെച്ച് മറ്റ് എഞ്ചിനീയറിംഗ് കേളേജുകൾക്ക് മുൻപിൽ മാതൃകപരമായ പ്രവർത്തനം കാട്ടിയ മഹത്തായ കാര്യം കോളേജ് പ്രിൻസിപ്പിൾ ഡോ. എം. വി രാകേഷ് വേദിയ്ക്ക് മുൻപിൽ പ്രബന്ധ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ പാനലിൽ ഉള്ള പ്രമുഖ വ്യക്തികൾ വിദ്യാർത്ഥികൾക്കിടയിൽ പ്രകൃതിയോട് കാട്ടുന്ന സ്നേഹത്തിന് വഴി ഒരുക്കി കാട്ടിയ കോളേജിലെ ഈ പ്രവർത്തനത്തെ വളരെ കൈയ്യടിയോടെ ആണ് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *