General

മണിയംകുന്ന് മഠം വാതിൽ – വളത്തൂക്ക് റോഡിന് ഫണ്ട് അനുവദിച്ചു

മണിയംകുന്ന് മഠം വാതിൽ – വളത്തൂക്ക് റോഡിന് പൂഞ്ഞാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു. മണിയംകുന്ന് പള്ളി വികാരി ഫാ. ജോർജ് തെരുവിലിന്റെയും, മഠം സുപ്പീരിയറിന്റെയും, സ്കൂൾ എച്ച് എമ്മിനെയും, പൊതുപ്രവർത്തകൻ ശ്രീ. ജോയ് കിടങ്ങത്താഴയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് നൽകിയ നിവേദനത്തിന്റെ ഫലമായിട്ടാണ് പൂഞ്ഞാർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും പാലാ രൂപതയിലെ കബറിട തീർഥാടന പാതയിലെ രണ്ടാം സ്റ്റേഷനായ മണിയംകുന്നിന് പ്രത്യേക താല്പര്യമെടുത്ത് എംഎൽഎ തുക അനുവദിച്ചത്.

ദൈവദാസി കൊളേത്താമ്മ അംഗമായിരുന്ന മണിയംകുന്ന് തിരുഹൃദയ ദേവാലയവും സന്ദർശിക്കുന്നതിന് എത്തുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് എംഎൽഎ പ്രസ്തുത റോഡിന് തുക അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *