പാലാ :പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം പരമാവധി വോട്ടർമാരെ നേരിൽകണ്ട് പിന്തുണ തേടി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. സ്ഥാപനങ്ങളിലും വീടുകളിലും നേരിട്ട് എത്തിയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന.
നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ഫാക്ടറികൾ മഠങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. വിവിധ കുടുംബ സംഗമ യോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു.





