എഫ്സിആർഎ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും സാമൂഹ്യനീതിക്ക് വെല്ലുവിളിയാണെന്ന് മാണി സി കാപ്പൻ എംഎൽഎ.
കേന്ദ്രം നീക്കം ചാരിറ്റി പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മേൽ അതീശത്വം സ്ഥാപിക്കുവാനും, അവയുടെ നിയന്ത്രണം ഏറ്റെടുക്കുവാനുമുള്ള ശ്രമങ്ങളാണ്. കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് ഉപയോഗിച്ച് കത്തോലിക്കാ സഭ ഉൾപ്പെടെ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം എന്നും മാണി സി കാപ്പൻ ആരോപിച്ചു.
ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളായ ലക്ഷക്കണക്കിന് ആളുകൾ കേന്ദ്രസർക്കാരിന്റെ ഈ സമീപനം ദുരിതത്തിലേക്ക് തള്ളിവിടുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുത്തോലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.
മുത്തോലി മീനച്ചിൽ പഞ്ചായത്തുകളിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി കാപ്പന്റെ മണ്ഡലപര്യടനം പൂർത്തിയായി. മുത്തോലി, മീനച്ചിൽ പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനം പൂർത്തിയായി. ഇരു പഞ്ചായത്തുകളിലുമായി 28 പോയിന്റുകളിലാണ് സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്.
മുത്തോലി പഞ്ചായത്തിലെ തുരുത്തിക്കുഴിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 8.30ന് ആരംഭിച്ച മണ്ഡലം പര്യടനം മീനച്ചിൽ പഞ്ചായത്തിലെ പൈകയിലാണ് അവസാനിച്ചത്. ആവേശകരമായ സ്വീകരണം ആണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്നതെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു.
യുഡിഎഫ് നേതാക്കളായ അഡ്വ ബിജു പുന്നന്താനം, ജോസ് മോൻ മുണ്ടയ്ക്കൻ, പ്രൊഫ.സതീശ് ചൊള്ളാനി, സന്തോഷ് കാവുകാട്ട് , കുര്യാക്കോസ് പടവൻ, ജോർജ് പുളിങ്കാട് ,രാജൻ കൊല്ലംപറമ്പിൽ,രാജു കോനാട്ട് , ഹരിദാസ് അടമത്ര ,ഷിബു പൂവേലി , മാർട്ടിൻ കോലടി, രാജു കൊക്കോപ്പുഴ, സണ്ണി സക്കറിയാസ്, സുബി സുരേഷ്, വിജയകുമാരി,അനിൽ മാധവപ്പള്ളി, ഡയസ് സെബാസ്റ്റ്യൻ, തങ്കച്ചൻ മണ്ണുശ്ശേരി ജിൻസി കക്കാനിയിൽ, ബിബിൻരാജ്, പ്രേംജിത്ത് ഏർത്തയിൽ, ബോബി എടപ്പാടി,ആര്യ സബിൻ, സജി ഓലിക്കര ,ആശ സന്തോഷ്, അമ്പിളി നെല്ലായിൽ,പ്രദീപ് പ്ലാച്ചേരി,റെജി തലക്കുളം, ഷൈനി തോമസ്, പ്രിൻസ് ജേക്കബ്ബ്, ഷൈജു പരുമല, ബിൻസി ഐസക്,ഫിലിപ്പ് ചാണ്ടി , മാത്യു കേളപ്പനാൽ തുടങ്ങിയവർ പ്രസംഗിച്ചു.





