പാലാ: ഈസ്റ്റർ ദിനത്തിൽ വീടിന് സമീപമുള്ള ഇളന്തോട്ടം സെൻ്റ് ആൻ്റണീസ് ആബർട്ട് പള്ളിയിലെ ശുശ്രൂഷകളിൽ പങ്കെടുത്തശേഷം പ്രചരണ തിരക്കുകളിലേക്ക് കടന്ന് മാണി സി കാപ്പൻ. സ്വകാര്യ സന്ദർശനങ്ങൾ നടത്തിയും കുടുംബയോഗങ്ങളിൽ പങ്കെടുത്തും അദ്ദേഹം വോട്ട് തേടി.
കേരളത്തിലെ യുഡിഎഫ് അനുകൂല വികാരത്തിനൊപ്പം ആണ് പാലായുടെ മനസ്സ് എന്നും വോട്ടർമാരിൽ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം തന്റെ വിജയം ഉറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.





