Erattupetta

മാനവസഞ്ചാരത്തിന് സ്വീകരമൊരുക്കി കാരക്കാട് സ്കൂൾ

ഈരാറ്റുപേട്ട : നമ്മുടെ രാജ്യത്തിന്റെ പൈതൃകവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കാനും, ദേശീയോദ്ഗ്രഥനത്തിനും, നവാഭാരത സൃഷ്ടിക്കും വിദ്യാർത്ഥികൾക്കുള്ള പങ്ക് നിസ്തുലമാണെന്നും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി പെരുന്താറ്റിരി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ അഖണ്ഡതയും, മതേതരത്വവും കാത്ത് സൂക്ഷിക്കാൻ കടമപ്പെട്ടവരാണ് വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹം. വിദ്യാലയങ്ങൾ വൈവിദ്യങ്ങളെ സ്വീകരിക്കുന്ന നന്മയുടെ പ്രസരണ കേന്ദ്രങ്ങളാണ്.

ധാർമികതയുൾക്കൊള്ളുന്ന പുത്തൻ തലമുറയെ വളർത്താൻ ഇത്തരം സ്ഥാപനങ്ങളെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം”എന്ന മുദ്രാവാക്യം ഉയർത്തി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി യുടെ നേതൃത്വത്തിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന മാനവ സഞ്ചാരം കോട്ടയം ജില്ലയിൽ കലാലയങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് കാരക്കാട് സ്കൂളിൽ അസംബിളി യോഗത്തിൽ വിദ്യാർത്ഥികളെ അഭിസംബോധനചെയ്തു സംസാരിച്ചത്.

സ്കൂൾ മാനേജർ അഷ്‌റഫ്‌ സർ,ഹെഡ്‌മിസ്ഡ്രസ് ഷമീന വി കെ.ആസിം കണ്ടത്തിൽ, ആസിം തട്ടാമ്പറമ്പിൽ, ശഅബാനത്ത് ടീച്ചർഎന്നിവർ നേതാക്കളെ സ്വീകരിച്ചു.എസ് വൈ എസ് സെക്രട്ടറി എം പി അബ്ദുൽ ജബ്ബാർ സഖാഫി, സോൺ ഭാരവാഹികളായ, സഅദുദ്ധീൻ അൽ ഖാസിമി,പിഎം അനസ് മദനി, അബ്ദുറഹ്മാൻ സഖാഫി,ഇയാസ് സഖാഫി,ഷിനാസ് ബഷീർ, സ്വദിഖ് ഇളപ്പുങ്കൽ, മുജീബ് ലത്തീഫി അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *