ഈരാറ്റുപേട്ട : സമസ്ത കേരള സുന്നി യുവജന സംഘം(എസ് വൈ എസ്) പ്ലാറ്റിനം ഇയറിന്റെ ഭാഗമായി “ഉത്തരവാദിത്വം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയം ഉയർത്തി സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ നടക്കുന്ന മാനവ സഞ്ചാരം യാത്രക്ക് നാളെ ഈരാറ്റുപേട്ടയിൽ ഊഷ്മള സ്വീകരണം ഒരുക്കും.
സ്നേഹവും സൗഹൃദവും മനുഷ്യ മനസ്സിൽ ഉറപ്പിച്ച് ഇരുട്ടിന്റെ ശക്തികൾക്ക് താകീത് നൽകി കടന്നുവരുന്ന, മനുഷ്യപ്പറ്റുള്ള സാമൂഹിക ഉത്തരവാദിത്വതെ കുറിച്ച്, ഹൃദയം ഇണങ്ങി മുന്നേറാനുള്ള നന്മയുടെ നാളെയെ കുറിച്ച് പൊതുസമൂഹത്തോട് സംവദിച്ചു മുന്നേറുന്ന യാത്രക്ക് നാനാജാതി മതസ്ഥരും ആവേഷകരായ വരവേൽപ്പ് ആണ് നൽകി കൊണ്ടിരിക്കുന്നത്. പലതരം മോഹ വലയങ്ങളിൽ പെട്ടു പോയവരെകൂടി സത്യങ്ങളുടെ തിരിച്ചറിവിലേക്ക് കൊണ്ടുവരിക എന്നതാണ് യാത്രയുടെ ലക്ഷ്യം.
ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം എന്നീ 5സോണുകളിലായി രാവിലെ 6 മണിക്ക് ഏർളി ബേഡ് പ്രോഗ്രാം നടക്കും. യഥാക്രമം സംസ്ഥാന നേതാക്കളായ സ്വദിഖ് സഖാഫി പെരുന്താറ്റിരി,അബ്ദുൽ കലാം മാവൂർ, ഫാറൂഖ് നഈമി, അബ്ദുൽ ഹക്കീം അസ്ഹരി, സയ്യിദ് ത്വാഹാ തങ്ങൾ നേതൃത്വം നൽകും.പ്രഭാത നടത്തം, സൗഹൃദ സംഭാഷണം, ഭവന സന്ദർശനം എന്നിവ നടക്കും.
ഈരാറ്റുപേട്ട എം എം എം യൂ സ്കൂൾ സന്ദർശനം, ക്രസെന്റ് സ്പെഷ്യൽ സ്കൂൾ എന്നിവ സന്ദർശിച്ചു സ്വീകരണത്തിൽ സംസാരിക്കും. ഉച്ചക്ക് 12 ന് പുത്തൻ പള്ളി മിനി ഓടിറ്റൊറിയത്തിൽ വിവിധ മത രാഷ്ട്രീയ, സാമൂഹിക നേതാക്കളുയുള്ള ടേബിൾ ടോക്കിൽ അബ്ദുൽ ഹക്കീം അസ്ഹരി സംവദിക്കും.
തുടർന്ന് പ്രസ്ഥാനിക സമ്മേളനം സംഘടിപ്പിക്കും. വൈകുന്നേരം നാലിനു പുത്തൻപള്ളിയിൽ നിന്ന് മാനവസഞ്ചാരം ആരംഭിക്കും. തുടർന്ന് നടക്കുന്ന മാനവസംഗമം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്യും.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ് സഖാഫിയുടെ അധ്യക്ഷതയിൽ ജാഥ ക്യാപ്റ്റൻ ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം അഭിവാദ്യം സ്വീകരിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ സന്ദേശപ്രഭാഷണം നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, അസീസ് ബഡായിൽ, അഡ്വ മുഹമ്മദ് ഇല്യാസ്,ദക്ഷിണ സെക്രട്ടറി മുഹമ്മദ് നദീർ ബാഖവി, അബൂഷമ്മാസ് മുഹമ്മദ് അലി മൗലവി,റഹ്മത്തുള്ള സഖാഫി എളമരം, മുഹമ്മദ് ഫാറൂഖ് നഈമി, ആർ പി ഹുസൈൻ മാഷ്, അബ്ദുൽ കലാം മാവൂർ, നൈസാം സഖാഫി,ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് പി ഈ മുഹമ്മദ് സക്കീർ, നൗഫൽ ബാഖവി(ലജ്നത്തുൽ മുഅല്ലിമീൻ), ലബീബ് അസ്ഹരി,(എസ് വൈ എസ്) വിഎം സിറാജ് (മുസ്‌ലിം ലീഗ്)നിഷാദ് നടക്കൽ (പിഡിപി)റഫീഖ് (ഐ എൻ എൽ)സഅദുദ്ധീൻ അൽ ഖാസിമി, അബ്ദുൽ റഹ്മാൻ സഖാഫി, പിഎം അനസ് മദനി, സിയാദ് അഹ്സനി സംസാരിക്കും.