ഉഴവൂർ പഞ്ചായത്ത് വാർഡ് 7, മടക്കത്തറ ഒറ്റത്തങ്ങാടി റോഡ് ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എലിയമ്മ കുരുവിള യോഗത്തിന് സ്വാഗതം ആശംസിച്ചു.
പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,മെമ്പര്മാരായ സിറിയക് കല്ലടയിൽ,ബിൻസി അനിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഘട്ടമായി 16 ലക്ഷം രൂപ ചിലവഴിച്ചാണ് റോസ് നിർമ്മിച്ചത്.
മുരളി ഒറ്റത്തങ്ങാടി യോഗത്തിന് കൃതജ്ഞത അറിയിച്ചു.പ്രദേശവാസികളായ ശ്രീകുമാർ മുട്ടത്തുകരോട്ട്,ജോജി വിരുത്തിയിൽ, ശാരദ, ശ്രീദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.