Ramapuram

മാക്സ്പെക്ട്ര നാളെ

പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സര പരിപാടി ‘മാക്സ്പെക്ട്ര 18 .10 2024, രാവിലെ 10 :00 ന് കോളേജിൽ നടക്കും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സ്‌കിൽ & മാനേജ്മെന്റ് നൈപുണ്യം കണ്ടെത്തുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവസരം ഒരുക്കുകയാണ് മാക്സ്പെക്ട്രയിലൂടെ.

ടെക്നോവ, ബയോക്വെസ്റ്, സ്പെല്ലാതോൺ, കോർപ്പറേറ്റ് കോൺക്വെസ്റ്, കണ്ടന്റ് എഴുത്ത്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് നടത്തുന്നത്. ഫൈവ്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ 8 :30 ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് പ്രൊഫ. മാത്യു ടി മാതേക്കൽ എവർ റോളിംഗ് ട്രോഫിയും പ്രശംസാ പത്രവും ലഭിക്കുന്നതാണ് കോളേജ് മാനേജർ റവ. ഫാ. ബെർക്ക്മാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പാലാ രൂപതാ കോർപ്പറേറ്റ് സെക്ക്രട്ടറി റവ ഫാ ജോർജ് പുല്ലുകലായിൽ ഉദ്‌ഘാടനം നിർവ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *