Pala

എൽ.റ്റി.സി.ഗ്ലോബൽ എക്സലൻസ് അവാർഡ് രാമപുരം കോളേജിന്

പാലാ: അന്താരാഷ്ട്ര വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമായ എൽ ടി സി ഗ്ലോബലിന്റെ 2024 -’25 വർഷത്തെ ‘എഡ്യൂക്കേഷൻ എക്സ്ല്ലൻസ് അവാർഡിന്’ രാമപുരം മാർ ആഗസ്തീനോസ് കോളേജ് അർഹമായി.

കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നംപുറം എൽ റ്റി സി ഗ്ലോബൽ സി ഇ ഒ മാത്യു അലക്സാണ്ടറിൽ നിന്നും അവാർസ് ഏറ്റുവാങ്ങി. ലോകോത്തര നിലവാരത്തിൽ വിവിധ യൂണിവേഴ്സിറ്റികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കി പുത്തൻ വിദ്യാഭ്യാസ ശൈലി പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ഗ്ലോബൽ എൽ റ്റി സി.

നാക് അക്രഡിറ്റേഷനിൽ ‘എ’ ഗ്രെയ്‌ഡ്‌ നേടിയ മധ്യ തിരുവിതാംകൂറിലെ ഏക സ്വാശ്രയ സ്ഥാപനം എന്ന നിലയിലും, കോളേജിന്റെ അക്കാദമിക നിലവാരം, പാഠ്യ പഠ്യേതര രംഗങ്ങളിലെ നൂതന ആശയങ്ങൾ, നൈപുണ്യ വികസന സാധ്യതകൾ, സാമൂഹ്യ പ്രതിബദ്ധത എന്നിവയും മാനദണ്ഡമാക്കിയാണ് അവാർഡ് ലഭിച്ചത്.

പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *